ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം തള്ളി ബി.ജെ.പി രംഗത്ത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആവശ്യം തള്ളി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തി.
കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇത് സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് പോകില്ലെന്ന രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരാണ് മാപ്പ് പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മണിശങ്കര്‍ അയ്യര്‍ നടത്തിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തത് എന്തിനാണെന്ന് മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കണം. മുമ്പത്തെ ഒരു സര്‍ക്കാരും ഭീകരവാദത്തെ ഇത്രയധികം കാര്യക്ഷമമായി നേരിട്ടിട്ടില്ലെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു.
Post Your Comments