ഇസ്ലാമാബാദ് ; വിദ്യാർത്ഥികളെ ലഭിക്കുന്നില്ല പാക്കിസ്ഥാനിലെ സ്കൂളുകള്‍ അടച്ചു പൂട്ടുന്നു. പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ കുറഞ്ഞത് 1,000 സർക്കാർ സ്കൂളുകൾ ഇക്കാരണത്താൽ അടച്ച് പൂട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
ഭൂരിഭാഗം ഉൾഗ്രാമ പ്രദേശങ്ങളിൽ സ്ഥിതി ചെയുന്നതും 40തിൽ താഴെ മാത്രം വിദ്യാർഥികൾ ഉള്ള സ്കൂളുകളാണ് അടച്ച് പൂട്ടിയത്. 1000 ജനസംഖ്യയുള്ള പ്രദേശത്ത് ഒരു പുതിയ സ്കൂൾ നിര്മിക്കുകയാണെങ്കിൽ 160 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകണമെന്നാണ് സർക്കാർ മാനദണ്ഡമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കി.
“മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാഭ്യാസ വകുപ്പാണ് സ്കൂളിന് എന്ന പേരിൽ കോടിക്കണക്കിന് രൂപ വിലയുള്ള കെട്ടിടങ്ങൾ നിർമിച്ചത്. വകുപ്പ് ഇക്കാര്യത്തിൽ നിസ്സഹായരാണ്. മുഖ്യമന്ത്രി പർവേസ് ഖത്താക്കിന്റെ നിർദേശങ്ങൾ മാത്രമാണ് പാലിച്ചത്. ഒരു സ്കൂളിന്റെ നിർമ്മാണത്തെക്കുറിച്ച് തീരുമാനിക്കാൻ ഞങ്ങൾക്ക് യാതൊരു അധികാരവുമില്ല. പകരം മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു. പുതിയ സ്കൂളുകൾ നിർമ്മിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ അംഗീകരിച്ചില്ലെന്നും പകരം പകരം മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ മാത്രമാണ് നടപ്പിലായതെന്നും” അദ്ദേഹം കൂട്ടി ചേർത്തു.
Post Your Comments