സിനിമ മേഖലയിൽ നിന്നും അല്ലാതെയും തങ്ങൾ നേരിട്ടുള്ള അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാനുള്ള ധൈര്യം കഴിഞ്ഞ കുറച്ചു നാളുകളായി സ്ത്രീകൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്.അതിനവരെ സഹായിച്ചതിനും ധൈര്യം പകർന്നതിനും മീ ടൂ ക്യാമ്പയിൻ വഹിച്ച പങ്ക് ചെറുതല്ല .എന്നാൽ തുറന്നുപറച്ചിലുകളിലൊന്നും വ്യക്തയുള്ളവയായിരുന്നില്ല .ആരിൽ നിന്നൊക്കെയാണ് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് പറയാൻ മാത്രം എല്ലാവരും മടി കാണിക്കുന്ന പ്രവണതയാണ് പൊതുവായി കാണുന്നത് .അതുകൊണ്ടുതന്നെ ഏറെ വിമർശനങ്ങളും ഉയരുന്നുണ്ട്.
എന്നാൽ എന്തുകൊണ്ടാണ് സ്ത്രീകൾ ഇത്തരക്കാരുടെ പേരുകൾ പറയാൻ മടിക്കുന്നതെന്ന് പറയുകയാണ് നടി റിച്ച ചദ്ദ. നിലനില്പിനുള്ള ഭീഷണി പലരെയും തടയുന്നതെന്ന് നടി പറയുന്നു. ആജീവനാന്തം പെന്ഷന് നല്കുമെങ്കില്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുമെങ്കില്‍,താല്പര്യമുള്ള ഏത് മേഖലയിലും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും കരുത്തോടെ മുന്നേറാനുള്ള ഉറപ്പും ലഭിക്കുമെങ്കിൽ താനെന്നല്ല ഏതു പെണ്ണും എല്ലാം തുറന്നുപറയുമെന്നും ആ ഉറപ്പ് ലഭിക്കാത്തിടത്തോളം തുറന്നു പറച്ചിലുകൾ ഭീഷണിയാകുമെന്നും നടി പറയുന്നു .
Post Your Comments