Latest NewsNewsIndia

കാറപകടം : മൂന്ന് മലയാളികള്‍ മരിച്ചു

ചെന്നൈ: കാര്‍ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അങ്കമാലി സ്വദേശികളാണ് മരിച്ച മൂന്ന് പേരും. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പൊള്ളാച്ചിക്ക് സമീപം ഉടുമലയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. മൂന്നാറില്‍ നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കാര്‍ അപകടത്തില്‍ പെട്ടത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button