Latest NewsNewsGulf

പുതിയ ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കി സൗദി

സൗദി : രാജ്യത്ത് വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസെന്‍സ് നല്‍കുന്നതിന്റെ ഭാഗമായി പുതിയ ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് സൗദി. സൗദിയില്‍ ഉണ്ടാകുന്ന റോഡ് അപകടങ്ങള്‍ക്കുള്ള കാരണങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനം നടത്താന്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍.

ഇത്തരത്തില്‍ പഠനം നടത്തുന്നത് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനും , അപകടങ്ങള്‍ കുറയ്ക്കുന്നതിനും കൂടുതല്‍ സഹായമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നിലവിലെ നിയമങ്ങള്‍ പുനഃപരിശോധിക്കും. നിയമ ലംഘകര്‍ക്കുള്ള ശിക്ഷകളും ഉയര്‍ത്തും.
കൂടാതെ നിലവിലുള്ള ഡ്രൈവിംഗ് സ്‌കൂളുകള്‍ നവീകരിക്കുകയും പുതിയ സ്‌കൂളുകള്‍ തുറക്കുകയും ചെയ്യും.

വനിതകള്‍ക്കു വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പായി റോഡുകളിലെ സുരക്ഷ പരമാവധി വര്‍ദ്ധിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. അടുത്ത വര്‍ഷം ജൂണ്‍ 23 മുതലാണ് വനിതകള്‍ക്കു വാഹനം ഓടിക്കുന്നതിനുള്ള നിയമം പ്രാബല്യത്തില്‍ വരിക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button