അബുദാബി•അസുഖം മാറാന്‍ അമ്മ അയച്ചുകൊടുത്ത സാധനങ്ങള്‍ മകനെ ജയിലിലാക്കി. യു.എ.ഇയിലാണ് സംഭവം. മാതാവ് അയച്ചുകൊടുത്ത പാഴ്സലില്‍ മന്ത്രവാദ സാധനങ്ങളാണ് ഉണ്ടായിരുന്നത്. പാഴ്സല്‍ പരിശോധിച്ച കസ്റ്റംസ് തകിടും തുണിക്കഷണത്തില്‍ അറബിക്കില്‍ എഴുതിയ ലിഖിതങ്ങളും കണ്ടെടുത്തതോടെ കേസെടുത്തു.
ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രതിയ്ക്ക് കോടതി നാടുകടത്തലും 5,000 ദിര്‍ഹം പിഴയും വിധിച്ചു. യുഎഇ നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണു സംഭവത്തിനു പിന്നിലെന്നു ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
Post Your Comments