ന്യൂഡല്‍ഹി: മൊബൈല്‍ സേവനങ്ങള്‍ ഇല്ലാത്ത രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഗ്രാമങ്ങളിലേക്ക് മൊബൈൽ സേവനങ്ങളുമായി എയർടെൽ. വരുന്ന 18 മാസങ്ങള്‍ക്കുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 2,100 ഗ്രാമങ്ങളിലേക്കും ദേശീയ പാതകളിലേക്കുമാണ് എയർടെൽ സേവനം ഒരുക്കുന്നത്. ടെലികോം വകുപ്പുമായും യൂണിവേഴ്സല്‍ സെര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടുമായും ഉള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിയെന്ന് എയര്‍ടെല്‍ വ്യക്തമാക്കുന്നു.
പുതിയ പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തിലധികം പുതിയ ടവറുകള്‍ എയര്‍ടെല്‍ സ്ഥാപിക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി 1,610 കോടി രൂപയാണ് ടെലികോം വകുപ്പിന്റെ യൂണിവേഴ്സല്‍ സെര്വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നും എയര്‍ടെലിന് നൽകുക.
Post Your Comments