മിസ്സോറി•ഒരു ദിവസം ഒരു സ്ത്രീയെ ഭാഗ്യം തേടിയെത്തിയത് രണ്ടുതവണ. അമേരിക്കയിലെ മിസ്സോറി സ്വദേശിനിയായ വെറോനിക്ക ബുച്ചനന്‍ എന്ന സ്ത്രീയ്ക്ക് നവംബര്‍ 29 ഭാഗ്യദിനമായിരുന്നു. മിസ്സോറിയിലെ ഫ്ലോറിസ്സന്റില്‍ നിന്നുള്ള യുവതി രാവിലെ ബി.പി ഗ്യാസ് സ്റ്റേഷനില്‍ നിന്നും വാങ്ങിയ 10 ഡോളറിന്റെ മോണോപൊളി സ്ക്രാച്ച് ടിക്കറ്റില്‍ 1000 ഡോളര്‍ സമ്മാനം ലഭിച്ചു. വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ച ഇവര്‍ പിന്നീട് 10 ഡോളറിന്റെ മറ്റൊരു ടിക്കറ്റ് കൂടി വാങ്ങി. ഈ ടിക്കറ്റില്‍ 100,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്.
ഇത് ആദ്യമായല്ല ഒരാള്‍ക്ക് ഒരു ദിവസം രണ്ട് വലിയ സമ്മാനങ്ങള്‍ ലഭിക്കുന്നത്. നവംബറില്‍ നോര്‍ത്ത് കരോലിനയില്‍ നിനുള്ള യുവതിയ്ക്ക് 1 മില്യണ് മുകളില്‍ ഒരേ ദിവസം രണ്ടുതവണ സമ്മാനം ലഭിച്ചിരുന്നു.
Post Your Comments