Latest NewsKeralaNews

പി.വി അന്‍വറിനെ ന്യായീകരിച്ച് വീണ്ടും കൂടരഞ്ഞി പഞ്ചായത്ത്

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ ന്യായീകരിച്ച് വീണ്ടും കൂടരഞ്ഞി പഞ്ചായത്ത് രംഗത്ത്. കക്കാടംപൊയിലില്‍ അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ നിര്‍മിച്ച വാട്ടര്‍ തീംപാര്‍ക്കിന് അനുമതി നല്‍കിയതില്‍ വീഴ്ചയില്ലെന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിക്ക് വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. കോഴിക്കോട് ഡിസിസിക്കും പഞ്ചായത്ത് തെറ്റ് ചെയ്തുവെന്ന് പറയാന്‍ പറ്റില്ലന്നും പ്രസിഡന്റ് അറിയിച്ചു.

കോഴിക്കോട് ഡിസിസിക്കും അന്‍വര്‍ നിയമലംഘനം നടത്തിയെന്നോ പഞ്ചായത്ത് അനുമതി നല്‍കിയതില്‍ വീഴ്ചയുണ്ടെന്നോ പറയാനാകില്ലെന്നും വ്യക്തമാക്കിയ വൈസ്പ്രസിഡന്റ് ഈ മാസം 20ന് കോണ്‍ഗ്രസ് നടത്തുന്ന സമരം പഞ്ചായത്തിനെതിരല്ലെന്നും വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button