![stress](/wp-content/uploads/2017/12/stress.jpg)
ഒരുപാട് പേരുടെ ചോദ്യം ആണ് ,
stress എങ്ങനെ കുറയ്ക്കാം..?
അല്ലെങ്കിൽ കൈകാര്യം ചെയ്യാം..?
ഓ , സ്ട്രെസ് അല്ലെ സാരമില്ല..
അങ്ങനെ കരുതല്ലേ..
വെച്ചോണ്ടിരിക്കല്ലേ..
ഇപ്പൊ ചെറിയ ഒരു പിരിമുറുക്കം ,
നാളെ വൻവിപത്തിൽ കലാശിക്കേണ്ടല്ലോ..!
പിരിമുറുക്കം കുറയ്ക്കാൻ ആദ്യ മാർഗ്ഗം എന്നത്
ഒന്ന് പങ്കു വെയ്ക്കുക …
അടുത്ത ആരോടെങ്കിലും , മനസിനെ അലട്ടുന്ന കാര്യം പങ്കു വെയ്ക്കുക..
വിശ്വാസം ഉള്ള ഒരാളെങ്കിലും ഇല്ലാത്ത ആരും ഉണ്ടാകില്ല ..
അല്ലേൽ ,
ഒരു കടലാസ്സിൽ മനസ്സിലെ ഭാരങ്ങളൊക്കെ എഴുതി അത് വായിച്ചു നോക്ക്..
ചില ചോദ്യങ്ങളുടെ ഉത്തരം സ്വയം കണ്ടെത്താൻ പറ്റുന്നതാണ്..
ഡയറി എഴുതുക എന്നതും ഒരു മരുന്നാണ്..
നൂറു ശതമാനം എല്ലാം തികഞ്ഞവൻ ആകാൻ ആർക്കും സാധ്യമല്ല..
പക്ഷെ ,
അവനവനു പോലും താങ്ങാൻ പറ്റാത്ത ഭാരമായി സ്വയം മാറാതെ നോക്കുക..
assertive എന്ന വാക്ക് കേൾക്കാത്ത ആരും ഉണ്ടാകില്ല..
ദൃഢമായ തീരുമാനം എന്നാൽ മറ്റൊരാളുമായി പ്രശ്നങ്ങൾ ഉണ്ടാക്കാത്ത രീതിയിൽ എടുക്കാൻ പറ്റുക..
നിസ്സാരകാര്യമല്ല..
NO എന്ന വാക്കിന് ഒരുപാടു പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ പറ്റും..
അത് നയത്തിൽ പറയണം എന്ന് മാത്രം..
ആളുകൾ പലതരം ആണ്..
എന്റെ ഒരു അടുത്ത സുഹൃത്തുണ്ട്..
പുള്ളിക്ക് ആരോടും എതിർത്ത് പറയാൻ അറിയില്ല…
അല്ലെങ്കിൽ അങ്ങനെ പറഞ്ഞാൽ തന്നെ കുറിച്ച് ഒരു മോശം അഭിപ്രായം മറ്റുള്ളവർക്ക് ഉണ്ടാകും എന്ന തോന്നൽ..
ഇദ്ദേഹത്തിന്റെ ഭാര്യ മറിച്ചാണ്..
സ്വന്തം ഇഷ്‌ടങ്ങൾക്കു മേൽ ആരുടെയും അഭിപ്രായങ്ങൾ സ്വീകരിക്കാൻ തയ്യാറല്ല..
നമ്മുടെ ഈ കൊച്ചു കേരളത്തിൽ ,
വളരെ രസകരമായി കണ്ടു വരുന്ന ചില മാനുഷിക പെരുമാറ്റ ചട്ടങ്ങൾ ഉണ്ട്..
എല്ലാവരും ശെരി എന്ന് തോന്നുന്ന പാതയിലൂടെ പോകുമ്പോൾ..
ആരും ശ്രദ്ധിക്കില്ല..
എന്നാൽ ,
മറ്റുള്ളവരിൽ നിന്നും വേറിട്ട് ചെറു വിരൽ എങ്കിലും അനക്കിയാൽ ,
നൂറു ചൂണ്ടു വിരൽ തനിക്കു നേരെ നീളുന്നത് കാണാം..
നിമിഷങ്ങൾ കൊണ്ട്..!
പറഞ്ഞു വരുന്നത്..,
എന്റെ സുഹൃത്തിന്റെ സ്വഭാവം , അദ്ദേഹത്തിന്റെ ഭാര്യക്ക് ഒരു തലവേദന ആയി തീർന്നു..
ആരെന്തു പറഞ്ഞാലും പറ്റാത്ത കാര്യം ആണെങ്കിൽ കൂടി ,
ഇല്ല എന്നൊരു വാക്ക് അദ്ദേഹം പറയില്ല..
ഭാര്യ ശബ്ദം ഉയർത്തുകയും..
പോരെ..?
ഭാര്യയോട് നീ ആള് ശെരിയല്ല എന്ന് പറയുന്നതിന് പകരം ,
അജിത് എന്ന ഭാര്തതാവ് എത്ര പാവം,,,,നിന്നെ എങ്ങനെ സഹിക്കുന്നു!!!
എന്നൊരു കമന്റ് ഇടയ്ക്കു ഇടയ്ക്ക്. അശരീരി പോലെ…!
വിവരമില്ലായ്മ എന്നത് ഇവിടെ ആണ് പ്രാവർത്തികമാക്കുന്നത്..
പങ്കാളികളിൽ ഒരാൾ അങ്ങേയറ്റം , മറ്റെയാൾ ഇങ്ങേ അറ്റം..
രണ്ടുപേരുടെയും കുറ്റമല്ല..
ഇരുതലമൂരികളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ,
എന്തുണ്ട് മാർഗ്ഗം എന്ന് ചോദിച്ച ഭാര്യയോട് ഒന്നേ പറയാനുള്ളു..
നെഗറ്റീവ് ആയ ബന്ധങ്ങളെ ഒഴിവാക്കി നിർത്തുക..
ആവശ്യത്തിന് അടുപ്പം വെയ്ക്കുക.
.വ്യക്തിത്വത്തിനെ
ഹനിക്കുന്നത് ഒക്കെയും മാറ്റി നിർത്തുക…
വൈകാരിതയെ ചൂഷണം ചെയ്യപ്പെടാൻ നിൽക്കേണ്ടതില്ല..
ഇനി , കരച്ചിൽ വന്നാൽ കരയുക തന്നെ…
മനസ്സിൽ അടക്കി വെയ്‌ക്കേണ്ടതില്ല …
തുറന്നു കരയുക…
മിക്കപ്പോഴും stress , എന്നത് സമയം കൈകാര്യം ചെയ്യുന്നതിൽ വരുന്ന പാളിച്ച ആയി തോന്നാറുണ്ട്..
ഓരോന്ന് ചെയ്യുന്നതിനും കൃത്യമായ സമയം കണ്ടെത്തുക..
അതിരാവിലെ എഴുന്നേൽക്കുക എന്നത് ഒരു സങ്കടമാണ് പലർക്കും..
പക്ഷെ ,ജീവിതത്തിൽ
മാന്ത്രികത നിറയ്ക്കാൻ ആകും ആ ശീലം ഉണ്ടായാൽ…!
നേരത്തെ എഴുന്നേൽക്കണം എങ്കിൽ ഉറക്കം അതേ പോലെ കിട്ടണം..
ഉറക്ക കുറവാണു stress ഇന്റെ പ്രധാന കാരണം..
ചെറിയ ഒരു സൂത്രം പറഞ്ഞു തരട്ടെ..
ഉറങ്ങുന്നതിനു മുൻപ്..,
കുറച്ചു എണ്ണ ഒരു വിരലിൽ തൊട്ടു ,
കണ്ണിനു ചുറ്റും പതിനഞ്ചു മിനിറ്റ് തടവുക..
കിടക്കുമ്പോൾ ,
breathing excercise ചെയ്യുക..
ഒരൽപം മെലഡി പാട്ടുകൾ കേൾക്കുക..
സമാധാനമായി ഉറങ്ങും..
നേരത്തെ ഉണരാനും സാധിക്കും..
ഉണർന്ന ഉടനെ ,
പല്ലു തേയ്ക്കും മുൻപ് ,
രണ്ടു ഗ്ലാസ് ചൂട് വെള്ളം കുടിയ്ക്കുക..
കുറച്ചു നേരം മെഡിറ്റേഷൻ ചെയ്യാം…
ഒരു പതിനഞ്ചു മിനിറ്റ് മതിയെന്ന്..!
നോക്കിക്കോളൂ,..,
അന്നത്തെ ദിവസം എല്ലാത്തിനും
എല്ലാത്തിനും കൃത്യമായ , ആവശ്യമായ സമയം കണ്ടെത്താൻ സാധിക്കും..
ചില കേസുകളിൽ സ്ട്രെസ് ആയിട്ട് വരുന്നവർ പറയുന്നത്
പൈസ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല എന്നാണ്..
വരവറിയാതെ ചെലവ് നടത്തുക എന്നത് ഒരു പാളിച്ച തന്നെ അല്ലെ..?
എന്നാൽ , ജീവിതത്തിലെ ആഗ്രഹങ്ങൾ നടക്കാതെ പോകുകയും അരുത്,.
ജീവിതത്തിലെ ചെറിയ കാര്യങ്ങൾ ആസ്വദിക്കാനുള്ള കഴിവ്…
അതിലാണ് വിജയം..
വരവും ചിലവും അറിഞ്ഞു മുന്നോട്ടു പോകുക എന്നാൽ..
കാശിന്റെ പ്രശ്നങ്ങൾ ഒരുപരിധി വരെ പരിഹരിക്കാം എന്നാണ് തോന്നാറ്..
സ്ട്രെസ് തുടക്കത്തിൽ രോഗലക്ഷണം ആയി പ്രകടിപ്പിക്കണം എന്നില്ല..
പക്ഷെ ,
ക്രമേണ രോഗങ്ങളിലേയ്ക്ക് നയിക്കും.
.stress ഉണ്ടാക്കുന്ന ചില പ്രധാന രോഗങ്ങൾ..
രക്താതിസമ്മർദ്ദം ,ഹൃദയാഘാതം ,ആസ്മ ,പ്രമേഹം ,ചർമ്മരോഗങ്ങൾ , അലർജി രോഗങ്ങൾ, ആർത്തവ പ്രശ്നങ്ങൾ , തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ, ലൈംഗിക തകരാറുകൾ
അത് കൊണ്ട് ആദ്യഘട്ടത്തിൽ തന്നെ നിയന്ത്രിക്കാനുള്ള മാർഗ്ഗം സ്വീകരിച്ചു സ്വസ്ഥത കൈവരിച്ചാൽ രോഗങ്ങൾക്ക് അടിമ ആകാതെ ആരോഗ്യം നിലനിർത്താം..
Post Your Comments