Latest NewsNewsLife Style

സ്ട്രെസ് കുറയ്ക്കാനും രാത്രി നല്ല ഉറക്കം കിട്ടാനും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം…

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് വരെ കാരണമാകാം. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം രാത്രി ഉറക്കം കുറയാന്‍ കാരണമാകാം.  സ്ട്രെസ് മൂലവും രാത്രി ഉറക്കം കുറയാം.

സ്ട്രെസ് കുറയ്ക്കാനും രാത്രി നല്ല ഉറക്കം കിട്ടാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. മത്തങ്ങ കുരു, നേന്ത്രപ്പഴം, ബദാം പോലെ രാത്രി ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം.

കൃത്യ സമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ രാത്രി ഉറങ്ങാനായി കൃത്യമായ ഒരു സമയം നിശ്ചയിക്കുക.

പതിവായി വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നത് രാത്രി നന്നായി ഉറങ്ങാന്‍ മാത്രമല്ല, ശരീരം ആരോഗ്യത്തോടെയിരിക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

വെള്ളം ധാരാളം കുടിക്കുക. അതും രാത്രി ഉറക്കം കിട്ടാന്‍ സഹായിക്കന്ന ഘടകമാണ്. പലപ്പോഴും മൊബൈൽ ഫോണിന്‍റെയും മറ്റും അമിത ഉപയോഗം ആണ് ഉറക്കമില്ലായ്മയിലേയ്ക്ക് നയിക്കുന്നത്. അതിനാല്‍  രാത്രി ഉറങ്ങുന്നതിന് മുമ്പ്  മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം  അവസാനിപ്പിക്കുക.

വിറ്റാമിന്‍ ഡിയും ബി12 ഉം ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ ശരീരത്തിന് ഇവ ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. വെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button