Latest NewsNewsInternational

ഒമാനില്‍ സ്വദേശികൾക്ക് തൊഴിലവസരം ശക്തമാക്കുന്നു

ഒമാനിലെ സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിലവരസങ്ങൾ ശക്തമാക്കുന്നു.ആറ് മാസത്തിനുള്ളിൽ 25,000 സ്വദേശികൾക്ക് തൊഴിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു . സ്വദേശികൾക്കായി പ്രതിവർഷം 40,000 തൊഴിലവസരം സൃഷ്ടിക്കും.

വിദഗ്ദ്ധ മേഖലയിൽ യോഗ്യരായ സ്വദേശികൾ ഇല്ലെങ്കിൽ മാത്രമേ വിദേശികളെ ജോലിക്ക് നിയമിക്കൂവെന്നും മാനവവിഭവശേഷി മന്ത്രി അബ്ദുള്ള അൽ ബർകി അറിയിച്ചു.വിനോദസഞ്ചാരം, വ്യവസായ, ഖനനം, സാമ്പത്തികം, ലോജിസ്റ്റിക്സ്, ഫ്രീ സോൺ, വിജ്ഞാനം എന്നീ മേഖലകളിലായിരിക്കും തൊഴിലവസരങ്ങൾ ഒരുക്കുക. രാജ്യത്ത് സ്വദേശികളായ തൊഴിൽ അന്വേഷകരുടെ എണ്ണം 47,000 ആയിട്ടുണ്ട്. ഇതിൽ 62 ശതമാനവും സ്ത്രീകളാണ്. അതിനാൽ, പ്രതിവർഷം 40,000 തൊഴിലവസരം സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button