KeralaLatest NewsNewsIndia

ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചികിത്സയ്‌ക്കെത്തിയ ബാ​ലി​ക​ മരിച്ച സംഭവം: ഡോ​ക്ട​ർ​ക്കെ​തി​രേ കേ​സ്

ഗു​ഡ്ഗാ​വ്: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു ചി​കി​ത്സ​യ്ക്കെ​ത്തി​യ ബാ​ലി​ക മ​രി​ക്കാ​നി​ട​യാ​യ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗു​ഡ്ഗാ​വ് ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ​ക്കെ​തി​രേ കേസ്. ഹ​രി​യാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31നാ​ണ് ഡ​ൽ​ഹി ദ്വാ​ര​ക സ്വ​ദേ​ശി​യാ​യ ജ​യ​ന്തി​ന്‍റെ മ​ക​ൾ ആ​ദ്യ​യെ ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 15ന് ​കു​ഞ്ഞ് മ​രി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ 15.5 ല​ക്ഷം രൂ​പ​യു​ടെ ബി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ പി​താ​വി​നു കൈ​മാറുകയുണ്ടായി.

വ​ലി​യ ബി​ൽ അ​ട​യ്ക്കാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ കു​ട്ടി​യു​ടെ ബോ​ഡി വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. തു​ട​ർ​ന്നു ബി​ൽ അ​ട​ച്ചി​ട്ടും ആ​ശു​പ​ത്രി ആം​ബു​ല​ൻ​സ് വി​ട്ടു​ന​ൽ​കാ​ൻ തയ്യാറായില്ല. ബാ​ലി​ക​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നു സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ക്ര​മ​ക്കേ​ടു​ക​ളു​ടെ​യും കൂ​ടി​യ തു​ക ഈ​ടാ​ക്കു​ന്ന​തി​ന്‍റെ​യും തെ​ളി​വു​ക​ൾ അ​ട​ക്കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button