ദുബായ്: ഇനി മുതല്‍ ദുബായില്‍ അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ വന്‍ തുക പിഴ നല്‍കണം. 1000 ദിര്‍ഹം മുതലായിരിക്കും പിഴയെന്നു അധികൃതര്‍ അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും അനുമതിയില്ലാതെ കെട്ടിടങ്ങളിലും മറ്റും സ്ഥാപിച്ചാല്‍ പിഴ ചുമത്തും. ഇനി മുതല്‍ തെരുവ് പോസ്റ്റുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, സര്‍ക്കിളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നീ പ്രദേശങ്ങളില്‍ പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും സൈന്‍ ബോര്‍ഡുകളോ സ്ഥാപിക്കാന്‍ പാടില്ല. ഇതു ലംഘിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരും.
മുമ്പ് റാസ് അല്‍ ഖൈമയില്‍ ഇതു പോലെയുള്ള നിയമം നടപ്പാക്കിയിട്ടുണ്ട്. 2016ലാണ് റാസ് അല്‍ ഖൈമയില്‍ ഈ നിയമം നടപ്പാക്കിയത്.
Post Your Comments