ലക്നൗ : തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളിൽ അല്ല ബാലറ്റ് പേപ്പറിൽ വേണമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ കഴിയുമെന്നാണ് സാഹചര്യത്തെളിവുകളിലൂടെ മനസിലാക്കാൻ കഴിയുന്നത്.
അടുത്തിടെ നടന്ന യുപി തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപി വിജയച്ചിടങ്ങളിലെല്ലാം വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. എന്നാൽ ബിജെപി പരാജയപ്പെട്ട് സ്ഥലങ്ങളിൽ ഇവിഎമ്മിനു പകരം ബാലറ്റാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കാൺപുർപോലുള്ള സ്ഥലങ്ങളിൽ വോട്ടർമാർ ഏതു ബട്ടണിൽ വിരൽ അമർത്തിയാലും വോട്ട് ബിജെപിക്കുപോകുന്ന സ്ഥിതിയാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments