Latest NewsNewsIndia

അവിടെ നടന്നത് ലൗ ജിഹാദിനെതിരെയുള്ള കൊലപാതകം അല്ല; കൊലപാതകം തന്നെ ചൊല്ലിയല്ല : എല്ലാവരേയും ഞെട്ടിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

ജയ്പൂര്‍: രാജസ്ഥാനില്‍ ലൗ ജിഹാദെന്ന് പറഞ്ഞ് തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച അവശനാക്കിയ ശേഷം തീകൊളുത്തിക്കൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്ത്. തൊഴിലാളിയെ കൊലപ്പെടുത്തിയത് തന്നെ രക്ഷിക്കാനെന്ന വാദമാണ് പെണ്‍കുട്ടി തള്ളിയത്. തനിക്ക് കൊലപാതകിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇവര്‍ പറഞ്ഞു. കൊലപാതകത്തിന്റെ ദൃശ്യത്തില്‍ ഇതൊരു ലൗ ജിഹാദാണെന്നും ഹിന്ദു സഹോദരിയെ രക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് കൊലപാതകം നടത്തിയത്.

2010ല്‍ താന്‍ പശ്ചിമ ബംഗാളില്‍ പോയതായും അവിടുത്തെ മാള്‍ഡയിലെ സയിദ്പൂര്‍ സ്വദേശിയായ മുഹമ്മദ് ബബ്ലു ഷെയ്കിനൊപ്പമാണ് പോയത് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ അവിടെ താമസിക്കുകയും ചെയ്തു. എന്നാല്‍, 2013ല്‍ സ്വന്തം ഇഷ്ടപ്രകാരം രാജസ്ഥാനിലേക്ക് തിരികെ വന്നതായും പറഞ്ഞു. എന്നാല്‍ ദൃശ്യത്തില്‍ പറയുന്നപോലെ റൈഗാറാണ് തന്നെ തിരിച്ച് കൊണ്ടുവന്നത് എന്നത് തെറ്റായ കാര്യമാണെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച് അഭിമുഖത്തില്‍ പെണ്‍കുട്ടി പറഞ്ഞു.

മാള്‍ഡയില്‍ എത്തി കുറച്ചു നാളുകള്‍ക്ക് ശേഷം അമ്മയെ വിളിക്കുകയും ഇതറിഞ്ഞ റൈഗാര്‍ അയാളുടെ മാത്രം ആവശ്യപ്രകാരം തന്നെ തിരികെ കൊണ്ടുപോകുവാന്‍ വരികയും ചെയ്തു. അമ്മയില്‍ നിന്നും 10,000 രൂപയും വാങ്ങിച്ചിരുന്നുവെന്നും മാധ്യമത്തോട് പെണ്‍കുട്ടി വെളിപ്പെടുത്തി. തന്റെ പേര് ഒരിക്കലും പുറത്ത് പറയരുതെന്ന് പറഞ്ഞായിരുന്നു വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button