ദുബായ് : അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളെ കുളിരിലാഴ്ത്തി മഴ പെയ്തു. അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളുടെ ചില മേഖലകളിൽ ചെറിയ തോതിൽ മഴപെയ്തു. ഇന്നും ചിലയിടങ്ങളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.
വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. കടൽ പ്രക്ഷുബ്ധമാണ്. അതേസമയം കുവൈത്ത്, ബഹ്റൈൻ, സൌദിയിലെ ദഹ്റാൻ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് വീശി. ഖത്തറിലും ഒമാനിലും തണുത്ത കാലാവസ്ഥയാണ്.
Post Your Comments