Latest NewsCinemaNewsIndia

തന്റെ പ്രണയം ആരോടെന്നു വെളിപ്പെടുത്തി പ്രഭാസ്: അനുഷ്കയാണോ എന്ന് ഉറ്റു നോക്കി ആരാധകർ

ഹൈദരാബാദ്: ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രഭാസ്- അനുഷ്ക ജോഡികൾ ആരാധകരുടെ ഇഷ്ടജോഡികളാണ്. ഇരുവരുടെയും പേരുകൾ ചേർത്തു പ്രനുഷ്ക എന്ന പേജ് പോലും ഉണ്ട്.  ചിത്രം പുറത്തിറങ്ങിയ ശേഷം അനുഷ്കഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരു താരങ്ങളും ഇതിനോട് വലിയ തരത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇരുവരും വിവാഹം കഴിക്കണമെന്ന ആഗ്രഹം പോലും ആരാധകര്‍ മുന്നോട്ട് വെച്ചിരുന്നു.

എന്നാൽ ഇപ്പോള്‍ പ്രഭാസിന് തനിക്ക് ഒരു ബോളിവുഡ് സുന്ദരിയോട് അഗാധമായ ആരാധനയാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ്. ആരാണ് ആ ഭാഗ്യവതിയെന്നാണ് പ്രഭാസിന്റെ ആരാധകർ ഉറ്റു നോക്കുന്നത്.
അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് താനും അനുഷ്കയുമെന്നു ഇരുവരും ഇടയ്ക്കിടയ്ക്ക് പറയുകയും ചെയ്തു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രഭാസ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

അനുഷ്ക തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും തനിക്ക് അനുഷ്കയോടെ പ്രണയമില്ലെന്നും താരം വ്യക്തമാക്കി. ഇതോടെ അനുഷ്ക പ്രഭാസ് ആരാധകർക്ക് കടുത്ത നിരാശ സമ്മാനിച്ചിരിക്കുകയാണ് ഈ വാർത്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button