ഇന്ത്യയുടെ സ്വന്തം സ്മാര്‍ട്‌ഫോണെന്ന് വിശേഷിപ്പിക്കുമ്പോഴും ജിയോഫോണിൽ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളുടെ അഭാവം ഒരു പോരായ്‌മ തന്നെയാണ്. എന്നാൽ ജിയോയ്ക്ക് വെല്ലുവിളിയായി മൈക്രോമാക്‌സ് പുറത്തിറക്കിയ 4ജി ഫീച്ചര്‍ഫോണായ ഭാരത് വണിൽ വാട്‌സാപ്പ് സൗകര്യം ലഭ്യമാക്കിയിരിക്കുകയാണ്. പ്രത്യേകമായി തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ഓഎസിലാണ് 2,200 രൂപ വിലയുള്ള ഭാരത് വണ്‍ ഫീച്ചര്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ഫോണില്‍ വാട്‌സ്ആപ്പ് ലോഗോ പ്രീലോഡഡ് ആയി ഉണ്ടാവുമെങ്കിലും അത് ഉപയോഗിക്കുന്നതിന് മുമ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. വാട്‌സ്ആപ്പിലെ വീഡിയോകോള്‍, ഓഡിയോ മേസേജിങ്, സ്‌മൈലി, ജിഫ്, ഡോക്യുമെന്റ്‌സ് തുടങ്ങിയ ഫീച്ചറുകളും ഭാരത് വണിലും ലഭ്യമാവും. യൂട്യൂബും ഫെയ്‌സ്ബുക്ക് ലൈറ്റ് ആപ്പും ഭാരത് വണില്‍ ലഭ്യമാവും.
Post Your Comments