മസ്കറ്റ്: ചെക്ക്, കോടതിയലക്ഷ്യ കേസ് അടക്കം നിരവധി കേസുകളിൽ ജയിലിലായിരുന്ന മലയാളിക്കും നിയമക്കുരുക്കിൽപെട്ട കുടുംബത്തിനും ഒടുവിൽ മോചനം. പാലക്കാട് സ്വദേശി അബ്ബാസിനെ ആഴ്ചകൾക്ക് മുമ്പ് നാട്ടിലെത്തിച്ചെങ്കിലും ഭാര്യയും മൂന്നു മക്കളും ചെറുമകനും കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഒമാനിൽ കുടുംബസമേതം താമസിച്ചിരുന്ന അബ്ബാസ് വിവിധ തരം ബിസിനസും വിസക്കച്ചവടവും ഫ്ലാറ്റുകൾ മറിച്ച് വിൽക്കുന്ന ഇടപാടുകളും നടത്തി കടക്കെണിയിൽ പെടുകയായിരുന്നു. നിരവധി കേസുകളിൽ അകപ്പെട്ട അബ്ബാസിനെ സമാഇൗൽ ജയിലിൽ അടച്ചു.
തുടർന്ന് താമസയിടത്തിന്റെ വാടക നൽകാൻ കഴിയാതെവന്നതോടെ കെട്ടിട ഉടമ വന്ന് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതോടെ ഭാര്യയും മൂന്നു മക്കളും ചെറുമകനും അടങ്ങുന്ന കുടുംബം ദുരിതത്തിലായി. തുടർന്ന് സാമൂഹിക പ്രവർത്തകർ ഇടപെട്ട് കുടുംബത്തിന്റെ ദയനീയാവസ്ഥ അറിയിച്ചതോടുകൂടി വാടക ഒഴിവാക്കിക്കൊടുക്കാമെന്നും വെള്ള, വൈദ്യുതി ചാർജുകൾ അടക്കണമെന്നും ഉടമ ആവശ്യപ്പെട്ടു. തുടർന്ന് കുടുംബത്തെ നാട്ടിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും അബ്ബാസ് ഇല്ലാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് ഇവർ വ്യക്തമാക്കി. തുടർന്ന് മസ്ക്കറ്റിലെ സാമൂഹികപ്രവർത്തകരുടെ നിരന്തര പരിശ്രമത്തിലൂടെ അബ്ബാസിനെയും കുടുംബത്തെയും നാട്ടിലെത്തിക്കുകയായിരുന്നു.
Post Your Comments