Latest NewsNewsIndia

തീവണ്ടിയുടെ എന്‍ജിനില്‍ തീപിടുത്തം; ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതര പരിക്ക്

പ്രതീകാത്മക ചിത്രം

ഊട്ടി: മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്നു പൈതൃക തീവണ്ടിയുടെ എന്‍ജിനില്‍ തീ പിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.എന്‍ജിന്‍ ബര്‍ണര്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലോക്കോ പൈലറ്റുമാരായ ഭൂപതി, വിനോദ് കുമാര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ഹില്‍ഗ്രോവ് സ്റ്റേഷന് സമീപം വലിയ പാലത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. പാലത്തില്‍ വെച്ച്‌ എന്‍ജിന് തീപിടിച്ചതിനാല്‍  200 ഓളം വരുന്ന യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങി കിടക്കുകയാണ്. ഇന്ന് രാവിലെ 9.30നാണ് സംഭവം. പാളത്തില്‍ നിന്ന് ട്രെയിന്‍ നീക്കാന്‍ മറ്റൊരു ട്രെയില്‍ സംഭവ സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button