Latest NewsBusiness

നിക്ഷേപക സാധ്യത തേടുന്ന മലയാളികൾക്ക് പ്രത്യേക പദ്ധതികളും നിർദേശങ്ങളുമായി ഇമ്പറ്റസ്

വിരമിച്ചവർക്കും മടങ്ങിയെത്തുന്ന പ്രവാസികൾക്കുമായി നവീന പദ്ധതികളുമായി മുംബൈ ആസ്ഥാനമായ ഇമ്പറ്റസ് . നിലവിലെ നിക്ഷേപങ്ങൾക്ക് പ്രതിവർഷം പരമാവധി എട്ടു ശതമാനമാണ് തിരികെ ലഭിക്കുന്നത്. ബുദ്ധിപൂർവം ചിന്തിച്ച് മ്യൂച്വൽ ഫണ്ടുകളിലേക്ക് മാറിയാൽ മികച്ച നേട്ടം ലഭ്യമാകുമെന്ന് ഇമ്പറ്റസ് വെൽത്ത് മാനേജ്മെൻറ് മാനേജിങ് ഡയറക്ടർ പി.ആർ ദിലീപ് പറഞ്ഞു. 25 ലക്ഷം രൂപയ്ക്ക് മേലുള്ള നിക്ഷേപകർക്ക് പോർട്ട് ഫോളിയോ മാനേജ്മെൻറ് സേവനം ഒരു മികച്ച അവസരമാണ്. ഓരോ വ്യക്തിയുടേയും ജീവിത ലക്ഷ്യങ്ങളും റിസ്‌ക് എടുക്കാനുള്ള കഴിവും അതാത് സമയങ്ങളിലുള്ള നിക്ഷേപ സഹചര്യങ്ങളും സൂക്ഷമതയോടെ വിശകലനം നടത്തിയാണ് ഇമ്പറ്റസിൽ നിക്ഷേപ തീരുമാനങ്ങൾ കൈകൊളളുന്നത്.

20,000 കോടിയിൽ കൂടുതൽ വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരികളിലാണ് ഇമ്പറ്റസിന്റെ പോർട്ട് ഫോളിയോ മാനേജ്മെന്റ് സ്‌കീമിൽ ഉൾപ്പെടുത്താറുള്ളത്. മലയാളികൾ ഇന്നും പരമ്പരാഗത നിക്ഷേപക രീതിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. സാക്ഷരതയിൽ കേരളം മുന്നിലാണെങ്കിലും സാമ്പത്തിക സാക്ഷരതയിൽ ഏറെ പിന്നിലാണെന്ന് പി.ആർ ദിലീപ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button