ബോംബൈ: എല്ലാം നശിപ്പിച്ച് ആഞ്ഞുവീശിയ ഓഖി ദുരന്തത്തിന്റെ നാശനഷ്ടക്കണക്കുകള്‍ ഇനിയും മുഴുവനായി കണക്കാക്കാന്‍ ബാക്കിയിരിക്കെ ഇതുവരെ തീരത്തടിഞ്ഞത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. മാലിന്യം പുഴയിലും കടലിലുമൊക്കെയായി വലിച്ചറിയുന്ന മനുഷ്യന് കടൽ നൽകിയ ഒരു തിരിച്ചടി കൂടിയാണ് ഇത്.
പ്ലാസ്റ്റിക് കവറുകള്‍, ചെരുപ്പുകള്‍, കയര്‍, തുണി തുടങ്ങി കടലിലെറിഞ്ഞ മാലിന്യങ്ങള്‍ മുഴുവന്‍ വെര്‍സോവ, ജൂഹു ബീച്ചുകളിലായും മറൈന്‍ ഡ്രൈവ്, നരിമാന്‍ പോയിന്റ്, മര്‍വ എന്നിവടങ്ങളിലുമായാണ് തീരത്തടിഞ്ഞിരിക്കുന്നത്. മാലിന്യം നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.
Post Your Comments