തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെപ്പറ്റി കേന്ദ്രം മുന്നറിയിപ്പു നൽകിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞെന്ന് ഒ .രാജഗോപാൽ എം.എൽ.എ. ചുഴലിക്കാറ്റ് നേരിടുന്നതിൽ വീഴ്ച്ച പറ്റിയെന്ന് ദുരഭിമാനം കാരണമാണ് മുഖ്യമന്ത്രി പറയാത്തതെന്നും സർവകക്ഷി യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
ചില മാധ്യമ പ്രവർത്തകർ കലാപത്തിനു ശ്രമിച്ചു എന്ന് യോഗത്തിൽ മുഖ്യമന്ത്രി ആരോപിച്ചത് തെറ്റാണ്. മത്സ്യ തൊഴിലാളികൾ ആവശ്യപ്പെടുന്നത് വരെ തെരച്ചിൽ തുടരണം. തെരച്ചിൽ നിർത്തുന്ന ദിവസത്തിനു ശേഷവും കണ്ടെത്താൻ കഴിയാത്തവരുടെ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരം നൽകണം. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്‌തമാണ്. കേന്ദ്ര സംഘത്തെ ക്ഷണിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഒ. രാജഗോപാൽ പറയുകയുണ്ടായി.
Post Your Comments