ദുബായ്: പുതുവത്സരാഘോഷം നിയന്ത്രണങ്ങളുമായി ദുബായ്. ഇത്തവണ പുതുവര്‍ഷ ആഘോഷത്തിനു വേണ്ടി ബുര്‍ജ് ഖലീഫ പരിസരത്തെത്തുന്നവര്‍ ബാഗുകള്‍ കൊണ്ടു വരാന്‍ പാടില്ലെന്നു ദുബായ് പോലീസ് അറിയിച്ചു. വന്‍ സുരക്ഷാ ക്രമീകരണമാണ് ഒരുക്കുന്നത്. ആളുകള്‍ ബാഗുമായി വന്നാല്‍ ഇതു കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും. ഇതു ആളുകളെ ഒഴുക്കിനു പ്രതികൂലമായി മാറും. ഇത്തവണ ബുര്‍ജ് ഖലീഫയുടെ പരിസരത്തേക്ക് വൈകിട്ട് നാലോടെ തന്നെ ഗതാഗതം നിയന്ത്രിക്കും. രാത്രി പത്തോടെ മെട്രോ ഗതാഗതം അവസാനിപ്പിക്കുമെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments