തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ കയ്യേറ്റക്കാരുമായി ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒത്തുതീര്‍പ്പുണ്ടാക്കുന്ന നിലപാടല്ല മറിച്ച് കുടിയേറ്റ കര്‍ഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന നയമാണ് എല്‍ഡിഎഫിന്റേതെന്നും കാനം വ്യക്തമാക്കി.
പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി. പ്രസാദ് കേസില്‍ കക്ഷി ചേര്‍ന്നത്. ഇതിന് മുമ്പും ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സിപിഐ കക്ഷി ചേര്‍ന്നിട്ടുണ്ട് എന്ന കാര്യം ല്ലാവര്‍ക്കും അറിയാവുന്നതുമാണ്. മൂന്നാര്‍ വിഷയത്തില്‍ മാത്രം അത് വിവാദമാക്കാന്‍ ശ്രമിക്കുന്നതിലൂടെ കയ്യേറ്റമാഫിയയെ സഹായിക്കുകയാണെന്നും കാനം ആരോപിച്ചു.
Post Your Comments