ന്യൂഡല്‍ഹി: വിവാഹശേഷം പെണ്‍കുട്ടി ഭര്‍ത്താവിന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയെ എതിർത്തുകൊണ്ട് സുപ്രീം കോടതി രംഗത്ത്. വിവാഹം ഒരു സ്ത്രീയുടെ ആചാരങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ബെഞ്ച് വിലയിരുത്തി. പാഴ്സി മതത്തില്‍ നിന്നല്ലാതെ മറ്റൊരു മത വിഭാഗത്തില്‍ നിന്നും വിവാഹം ചെയ്തതിനാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായില്ലെന്ന പരാതിയുമായി യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിലായിരുന്നു ഹൈക്കോടതിയുടെ വിധി.വിധിയോട് വിയോജിപ്പ് കാണിച്ച സുപ്രീം കോടതി പാഴ്സി സമുദായത്തില്‍ നിന്നും പുറത്തു നിന്നുമുള്ള ഗോല്‍രൂഖ് എം. ഗുപ്ത എന്ന യുവതിയെ സ്വരാഷ്ട്രമതത്തിന്റെ ശ്മാശനമായ ടവര്‍ ഓഫ് സയലന്‍സില്‍ കയറുന്നതിന് അനുവദിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയായിരുന്നു.
Post Your Comments