മെക്സികോ സിറ്റി: ലോക പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പില്‍ ആദ്യ സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. മെക്സികോയില്‍ നടന്ന ലോക പാരാ സ്വിമ്മിംഗ് ചാന്പ്യന്‍ഷിപ്പില്‍ കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തിലെ എസ്-11 വിഭാഗത്തില്‍ 200 മീറ്ററിൽ ഇന്ത്യയുടെ കാഞ്ചന്‍മാല പാണ്ഡെയാണ് സ്വര്‍ണം നേടിയത്. മെഡല്‍ നേട്ടത്തില്‍ താന്‍ സന്തുഷ്ടയാണ് ചാന്പ്യന്‍ഷിപ്പില്‍ മെഡല്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതിനായി മികച്ച പരിശീലനം നടത്തിയിരുന്നുവെന്നും റിസര്‍വ് ബാങ്ക് ജീവനക്കാരി കൂടിയായ പാണ്ഡെ പറഞ്ഞു.
Post Your Comments