ന്യൂഡല്‍ഹി: തദ്ദേശഭരണ സ്ഥാപനങ്ങളുടെ യോഗം ആരംഭിക്കുന്നതിനു മുന്‍പ് വന്ദേമാതരം പാടണമെന്നു നിര്‍ബന്ധമില്ലെന്ന് മീററ്റിലെ വനിതാ മേയര്‍ സുനിത വര്‍മ പുറത്തിറക്കിയ ഉത്തരവിനോട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. മാതൃരാജ്യത്തെയല്ലാത്ത അഫ്സല്‍ ഗുരുവിനെയാണോ സല്യൂട്ട് ചെയ്യേണ്ടതെന്ന് ഉപരാഷ്ട്രപതി ചോദിച്ചു. വിഎച്ച്‌പി നേതാവ് അശോക് സിംഗളിനെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കവെയാണ് ഉപരാഷ്ട്രപതി ഇക്കാര്യം ചോദിച്ചത്.
‘വന്ദേമാതരം എന്നാല്‍ അമ്മയ്ക്ക് സല്യൂട്ട് എന്നാണ് അര്‍ഥം. അതു പാടുന്നതില്‍ എന്താണു തെറ്റ്. മാതാവിനെ വന്ദിച്ചില്ലെങ്കില്‍ വേറെ ആരെയാണു വന്ദിക്കുക? അഫ്സല്‍ ഗുരുവിനെയാണോ?’,എന്നാണു വെങ്കയ്യ നായിഡു ചോദിച്ചത്.ഹിന്ദുമതം നമ്മുടെ സംസ്കാരമാണ്, പാരമ്ബര്യമാണ്. അതിനെ ഇടുങ്ങിയ ചിന്താഗതിയില്‍ കാണാനാണു ചിലയാളുകള്‍ ആഗ്രഹിക്കുന്നത്. രാജ്യഭക്തിയെയും ദേശസ്നേഹത്തെയും ചിലര്‍ ആക്രമിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നതു ജാതി, മതം, നിറം, വര്‍ഗം വ്യത്യാസമില്ലാത്ത രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കുള്ളതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
യോഗങ്ങള്‍ക്കു മുന്‍പ് വന്ദേമാതരം പാടണമെന്ന ഉത്തരവ് മീററ്റിലെ മുന്‍ ഭരണകൂടം പുറത്തിറക്കിയിരുന്നു. എന്നാൽ മുനിസിപ്പാലിറ്റികളുടെ ഭരണഘടന അനുസരിച്ചു ദേശീയഗാനമായ ‘ജനഗണമന’യാണു യോഗങ്ങള്‍ക്കുമുന്‍പു പാടേണ്ടതെന്നും സുനിത വര്‍മ പറഞ്ഞിരുന്നു.
Post Your Comments