Latest NewsNewsIndia

‘ഹലോ വേണ്ട, ഫോണെടുത്തിട്ട് വന്ദേമാതരം പറയണം’: നിർദ്ദേശവുമായി സർക്കാർ

മുംബൈ: സർക്കാർ ജോലിക്കാർ ഇനിമുതൽ ഫോൺ കോൾ സ്വീകരിച്ചിട്ട് ‘ഹലോ’യ്ക്ക് പകരം ‘വന്ദേമാതരം’ പറയണമെന്ന് മഹാരാഷ്ട്ര സർക്കാർ. സാംസ്കാരിക മന്ത്രി സുധീർ മുങ്‌ഗന്തിവാർ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക നിർദ്ദേശം ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

‘ഹലോ ഒരു ഇംഗ്ലീഷ് പദമാണ്. അത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ‘വന്ദേമാതരം’ വെറുമൊരു വാക്കല്ല. അത് എല്ലാ ഇന്ത്യക്കാരും അനുഭവിക്കുന്ന ഒന്നാണ്. നമ്മൾ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. അതിനാൽ, ‘ഹലോ’ എന്നതിന് പകരം സർക്കാർ ഉദ്യോഗസ്ഥർ ഇനിമുതൽ ‘വന്ദേമാതരം’ പറയണമെന്ന് ഞാൻ താത്പര്യപ്പെടുന്നു.’ മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button