ജിദ്ദ: സൗദിയിലെ ജിസാനി ജയിലുകളില്‍ വിവിധ കേസുകളില്‍ മലയാളികളടക്കം നൂറിലേറെ ഇന്ത്യക്കാര്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സാമൂഹിക ക്ഷേമ വിഭാഗം വൈസ് കോണ്‍സല്‍ ശിഹാബുദ്ദീന്‍ ഖാന്റെ നേതൃത്വത്തില്‍ വിവിധ ജയിലുകളില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് തടവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. ജിസാനിലെ സെന്‍ട്രല്‍ ജയില്‍, ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍, അല്‍ദര്‍ബ്, ബെയിഷ് സബ് ജയില്‍ എന്നിവിങ്ങളിലാണ് ശിഹാബുദ്ദീന്‍ സന്ദര്‍ശനം നടത്തിയത്.
യെമന്‍ അതിര്‍ത്തിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ കടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ജയിലില്‍ കിടക്കുന്ന ഭൂരിഭാഗം പേരും. ഇതിന് പുറമെ മദ്യവില്‍പ്പന, കവര്‍ച്ച, അക്രമം, കൈക്കൂലി നല്‍കല്‍, വാഹനാപകടം തുടങ്ങിയ വിവിധ കേസുകളില്‍ ശിക്ഷയനുഭവിക്കുന്നവരും വിചാരണ തടവുകരായി കഴുന്നവരുമുണ്ട്.
വിവിധ കുറ്റകൃതങ്ങള്‍ക്ക് ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന 71 ഇന്ത്യക്കാരില്‍ 35 പേരും മലയാളികളാണ്. മലയളാകള്‍ക്ക് പുറമെ തമിഴ്നാട്, ബിഹാര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ബക്കിയുള്ളവര്‍. അതേ സമയം ശിക്ഷാ കലാവധി കഴിഞ്ഞ് വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലയക്കും അതിനായി ജയില്‍ അധികൃതരുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും വൈസ് കോണ്‍സല്‍ ശിഹാബുദ്ദീന്‍ അറിയിച്ചു.
Post Your Comments