ബംഗളുരു: പത്രാധിപര്‍ അറസ്റ്റില്‍. സഹപ്രവര്‍ത്തകനെ വധിക്കാനായി ക്വട്ടേഷന്‍ നല്കിയ സംഭവത്തിലാണ് പത്രാധിപര്‍ അറസ്റ്റിലായത്. കന്നഡ ടാബ്ളോയിഡ് ഹായ് ബാംഗളൂരിന്റെ എഡിറ്റര്‍ രവി ബല്ഗാരെ ആണ് പോലീസിന്റെ പിടിയിലായത്.
സഹപ്രവര്‍ത്തകനായ സുനില്‍ ഹെഗെരവാനഹള്ളിയെ കൊല്ലപ്പെടുത്താനായിരുന്നു രവി ക്വട്ടേഷന്‍ നല്‍കിയത്. ഈ ക്വട്ടേഷന്‍ ലഭിച്ച വാടകക്കൊലയാളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൃത്യം നടത്തുന്നതിനു മുമ്പ് വാടകക്കൊലയാളി പിടിയിലായതാണ് പത്രാധിപരുടെ അറസ്റ്റിനു കാരണമായത്.
രവി കൃത്യം നിർവഹിക്കാനായി നിയോഗിച്ചത് ശശിധര്‍ മുണ്ടെവാഡി എന്ന വാടകക്കൊലയാളിയാണ്. കൃത്യം നടത്താനായി ശശിധര്‍ തോക്ക് വാങ്ങിയ ഇടപാടുകാരനെ അറസ്റ്റ് ചെയ്തതോടെ പോലീസിനു സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെയാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്.
Post Your Comments