ന്യൂ ഡൽഹി ; പാന്‍ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവർ ശ്രദ്ധിക്കുക ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി 2018 മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് പുതിയ തീരുമാനം നടപ്പാക്കിയത്. അതേസമയം മാര്‍ച്ച് 31 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കിയേക്കും.
പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം നീട്ടാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാർ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ആധാര്‍ ഇല്ലാത്തവര്‍ക്കു ബാങ്ക് അക്കൗണ്ടുമായും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുമായും ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ല്‍ നിന്നു മാര്‍ച്ച് 31 ആക്കി നീട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു.
Post Your Comments