CricketLatest NewsNewsSports

കോഹ്‌ലിയുടെ ടീമിന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ​ര​മ്പ​ര ജ​യി​ക്കാ​നാകുമോ; ദ്രാവിഡ് പറയുന്നതിങ്ങനെ

മും​ബൈ: വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ആ​ദ്യ പ​ര​മ്പര വി​ജ​യം സ​മ്മാ​നി​ക്കാ​നാ​കു​മെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡ്. നി​ല​വി​ലെ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ആ​ഴം ക​ണ​ക്കി​ലെ​ടു​ത്താ​ൻ ഇ​പ്പോ​ൾ മി​ക​ച്ച അ​വ​സ​ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. മി​ക​ച്ച പേ​സ​ർ​മാ​രു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ക​ളി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന മി​ക​ച്ച ഓ​ൾ​റൗ​ണ്ട​റു​ണ്ട്. അ​ശ്വ​ൻ, ജ​ഡേ​ജ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര സ്പി​ന്ന​ർ​മാ​രു​ണ്ട്. എങ്കിലും അ​ല്പം ഭാ​ഗ്യം​കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നും ദ്രാവിഡ് പറയുകയുണ്ടായി.

മൂ​ന്നു ടെ​സ്റ്റു​ക​ളാ​ണ് ജ​നു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങു​ന്ന പ​ര​മ്പര​യി​ലു​ള്ള​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര ജ​യി​ക്കാ​നാ​യാ​ൽ തു​ട​ർ​ച്ച​യാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പ​ര​ന്പ​ര വി​ജ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന ടീ​മെ​ന്ന റെക്കോർഡ് കുറിയ്ക്കാൻ ഇന്ത്യയ്ക്കാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button