KeralaLatest NewsNews

മൂന്നുദിവസം തുടര്‍ച്ചയായി വൈകിയാല്‍ അവധി ; സെക്രട്ടേറിയറ്റില്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സെക്രട്ടേറിയറ്റില്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. 15ന് മുന്‍പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കുകയുള്ളുവെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. മറ്റ് ഓഫിസുകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോകുന്ന ജീവനക്കാര്‍ അവിടെ പഞ്ച് ചെയ്താല്‍ മതിയാകും. അതേസമയം മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താല്‍ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും.

നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്‌ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാല്‍ വൈകിയെത്തുന്നതോ നേരത്തെ പോകുന്നതോ ആയ ജീവനക്കാരെ ഇത് ബാധിക്കാറില്ല. സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് പഞ്ചിങ് വരുന്നതോടെ ഇനി ആർക്കും മുങ്ങാൻ കഴിയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണ്‍ വഴിയാണ് വാങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button