ചെന്നൈ• 20,000 രൂപ വായ്പയെടുത്ത് ചായക്കട തുടങ്ങിയ ഓ.പി.എസ് എന്ന തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ ആസ്തി ഇന്ന് 2000 കോടിയോളം രൂപയാണ്. തേനിയിലെ പെരിയകുളം ജംങ്ഷനിലാണ് പനീര്‍സെല്‍വം ചായക്കടയിട്ടത്.
അധികാരത്തിന്റെ പിന്തുണയോടെ സമ്പാദിച്ചതാണ് ഇതിലേറെയും. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഒട്ടേറെ ഭൂമിയാണ് പനീർസെൽവം വാങ്ങിക്കൂട്ടിയത്. ചായക്കടക്കാരന്‍, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരൻ, മുനിസിപ്പല്‍ ചെയര്‍മാന്‍, എം.എല്‍എ എന്നിങ്ങനെയായിരുന്നു ഒപിഎസിന്റെ വളര്‍ച്ച.എന്നാൽ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതായും, വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍നിന്നു കോടികള്‍ കൈപ്പറ്റിയെന്നും രേഖകളുണ്ടെന്നും ഉൾപ്പടെയുള്ള പനീർസെൽവത്തിന്റെ വിശദമായ സ്വത്തുവിവര റിപ്പോര്‍ട്ട് ദ് വീക്ക് വാരിക പുറത്തുവിട്ടു.
ആണ്‍ മക്കളായ ജയപ്രദീപ്, രവീന്ദ്രനാഥ് കുമാര്‍ എന്നിവര്‍ക്ക് 2000 കോടിയോളമാണ് ആസ്തി. 11 വന്‍കിട കമ്പനികളില്‍ നിക്ഷേപവുമുണ്ട്. വിവാദ മണല്‍ ഖനന വ്യവസായി ശേഖര്‍ റെഡ്ഡിയുമായി പണമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ അടങ്ങിയ ഡയറി ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. വിവിധ ആളുകള്‍ മുഖേന കോടികളാണ് ഒ.പി.എസ് കൈപ്പറ്റിയത് എന്നാണ് ഡയറിലുള്ളത്.
Post Your Comments