ചെന്നൈ: അണ്ണാഡിഎംകെയില്‍ അധികാരവടംവലി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ റിസോർട്ടിൽ പാട്ടും നൃത്തവുമായി എം എൽ എ മാരുടെ വീഡിയോ പുറത്തു വന്നു. ഈ പ്രശ്നങ്ങളൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന തരത്തിലാണ് എം എൽ എ മാർ അജ്ഞാത വാസം ആസ്വദിക്കുന്നത്.കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന നൂറിലേറെ എം.എല്‍.എമാരില്‍ ചിലര്‍ ആടുകയും പാടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.
എം എൽ എ രാജന് ചെല്ലപ്പ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.ഇതിനിടെ ഗവര്‍ണറെ പിന്തുണച്ച് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു രംഗത്ത് എത്തിയിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഇന്ന് തീര്‍പ്പ് കല്പിക്കുമോ എന്നാണ് ഇന്ന് ഏവരും ഉറ്റു നോക്കുന്നത്.
വീഡിയോ കാണാം ;
Post Your Comments