
കോഴിക്കോട് ; 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. വ്യോമാസേനയാണ് കോഴിക്കോട് തീരത്ത് നിന്നും ഇവരെ രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്ററില്‍ തൊഴിലാളികളെ കവരത്തിയില്‍ എത്തിക്കും.
അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ആലപ്പുഴ, കൊച്ചി പുറങ്കടലില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയത്.
ആലപ്പുഴ, കൊച്ചി തീരങ്ങളില്‍ തീരസേന നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആലപ്പുഴ പുറങ്കടലില്‍നിന്നും മറൈൻ എൻഫോഴ്സ്മെന്റ് ഒരാളുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. മരിച്ച മൂന്നു പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Post Your Comments