Latest NewsIndiaNews

പ്രധാനമന്ത്രിയെ നീചനെന്ന് വിളിച്ച് മണിശങ്കര്‍ അയ്യര്‍: അയ്യര്‍ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീചനെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ‘‘മോദി തരംതാഴ്​ന്ന, സംസ്​കാരമില്ലാത്ത വ്യക്തിയാണ്​. ഇൗ സമയത്ത്​ എന്തിനാണ്​ അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു അയ്യരുടെ ചോദ്യം. ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ ഡോ.ബി.ആര്‍ അംബേദ്‌കറിനുള്ള പങ്ക് മായിച്ചുകളയാന്‍ അദ്ദേഹത്തിന്റെ പേരില്‍ വോട്ട് പിടിക്കുന്ന കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന മോദിയുടെ ആരോപണമാണ് കോണ്‍ഗ്രസ് നേതാവിനെ ചൊടിപ്പിച്ചത്.

അതേസമയം, മണിശങ്കര്‍ അയ്യര്‍ക്കെതിരെ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരായ മോശം പരാമർശത്തിൽ അയ്യര്‍ മാപ്പുപറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

‘‘ബി.ജെ.പിയും പ്രധാനമന്ത്രിയും കോൺഗ്രസ്​ പാർട്ടിക്കെതിരെ വളരെ മോശം ഭാഷ ഉപയോഗിക്കാറുണ്ട്​. എന്നാൽ, കോൺഗ്രസിന്​ വ്യത്യസ്​തമായ സംസ്​കാരവും പാരമ്പര്യവുമാണുള്ളത്​. മണിശങ്കർ അയ്യർ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ല. അദ്ദേഹം അതിൽ മാപ്പുപറയുമെന്നാണ്​ താനും കോൺഗ്രസ്​ പാർട്ടിയും കരുതുന്നത്​’’ -രാഹുൽ ട്വിറ്റ്​ ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button