KeralaLatest NewsNews

മലപ്പുറത്ത് മകളെ അച്ഛൻ കൊലപ്പെടുത്തിയതിന്റെ കാരണം പുറത്ത്

പെരുവള്ളൂര്‍: മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങുകയായിരുന്നു. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പിതാവ് ശശിയുടെ ക്രൂരകൃത്യം.

പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു. അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തി മകളെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു പിതാവ് ശശി. തിരുവനന്തപുരം സ്വദേശിയാണ് ശശി. വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button