Latest NewsKeralaNews

കുടുംബത്തെ വഴിയാധാരമാക്കി വീട് പാർട്ടിയോഫീസ് ആക്കിയ സംഭവം നാലുപേർക്കെതിരേ കേസ്

കുമളി: കുടുംബത്തെ ബാലമായി ഇറക്കിവിട്ടു വീട് പാർട്ടി ഓഫീസ് ആക്കിയ സംഭവത്തിൽ നാല് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. വര്‍ഷങ്ങളായി താമസിച്ചിരുന്ന വീട്ടില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരായ ബിനീഷ്, അനിയന്‍, അനൂപ്, അഭിലാഷ് എന്നിവര്‍ചേര്‍ന്ന് ലക്ഷ്മിവിലാസത്തില്‍ മാരിയപ്പന്‍ ഭാര്യ ശശികല എന്നിവരെയും മൂന്നരയും രണ്ടും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെയും മര്‍ദിച്ചശേഷം വീട്ടില്‍നിന്ന് ഇറക്കിവിട്ടതായാണ് പരാതി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദളിത് പീഡന നിയമപ്രകാരമാണ് കേസെടുത്തത്.

മാരിയപ്പനും ബന്ധുവായ മുഹമ്മദ് സല്‍മാനും (മുത്തു) തമ്മിലുള്ള അവകാശ തർക്കമാണ് സംഭവത്തിന് ആധാരം. മാരിയപ്പന്റെ വിവാഹ സമയത്ത് വീടുനല്‍കാമെന്ന് വല്യച്ഛന്‍ നല്‍കിയ വാക്ക് പ്രകാരം വീട്ടില്‍ താമസിച്ചുവന്ന മാരിയപ്പനോട് തനിക്കും വീടിന്മേല്‍ അവകാശമുണ്ടെന്ന വാദവുമായി ബന്ധുവായ മുത്തു എത്തുകയായിരുന്നു. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ച്‌ വീട് ഒഴിപ്പിച്ച്‌ പാര്‍ട്ടി ഓഫീസിന്റെ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് മാരിയപ്പനും ശശികലയും ആരോപിക്കുന്നു.

എന്നാല്‍ സി.പി.എം. നേതൃത്വം ഈ ആരോപണം നിഷേധിക്കുകയും ഭൂമിയുടെ രേഖകള്‍ മുത്തുവിന്റെ പേരിലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ദളിത് കുടുബത്തെ വീട്ടില്‍ നിന്നിറക്കിവിട്ട് പാര്‍ട്ടി ഓഫീസ് ആക്കിയ നടപടിയില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ കുമളിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button