പാലക്കാട് : ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണിയെ തുടർന്ന് താൻ ആത്മഹത്യാ ചെയ്യുകയാണെന്ന് വീഡിയോ പോസ്റ്റ് ചെയ്ത് പാലക്കാട് പട്ടാമ്പിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു .വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ച ശേഷമായിരുന്നു വിദ്യാർത്ഥിയുടെ ആത്മഹത്യ. പട്ടാമ്പി മരുതൂർ മലയിൽ ജനാർദ്ദനന്റെയും രമണിയുടെയും മകനായ ശ്രീജിത്താണ് ഡിവൈഎഫ്ഐ മരുതൂർ നേതാവിന്റെ പീഡനം ഭയന്ന് ആത്മഹത്യ ചെയ്തത്.
ഡിസംബർ 4 നാണ് ശ്രീജിത്ത് വീഡിയോ പകർത്തിയിരിക്കുന്നത്.ഡിവൈഎഫ്ഐ യുടെ മരുതൂർ നേതാവ് ഉമ്മർ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നത് ഭയന്നാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു വീഡിയോയിൽ പറയുന്നത്. പലിശക്ക് പണം നൽകിയത് തിരിച്ച് നൽകാത്തതിനാൽ ഉമ്മർ ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും വീഡിയോയിൽ ശ്രീജിത്ത് പറയുന്നു.
ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും,മാതാപിതാക്കളെ ഉപേക്ഷിച്ച് മരിക്കുന്നതിൽ സങ്കടമുണ്ടെന്നും ശ്രീജിത്ത് വീഡിയോയിൽ പറയുന്നുണ്ടായിരുന്നു.
വീഡിയോ കാണാം:(കടപ്പാട്: ജനം ടിവി)
Post Your Comments