വാഷിങ്ടണ്‍: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കല്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാടിനെ അട്ടിമറിച്ചുകൊണ്ടാണ് ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം. ടെല്‍ അവീവിലുള്ള എംബസി ഓഫീസ് ഇനി ജറുസലേമിലേക്ക് മാറ്റും. ഇതിനു നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാണം, തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനം ട്രംപ് നടപ്പാക്കിയത്.
ജറൂസലേം നഗരത്തെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ തീരുമാനത്തിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്ത്. ഏഴു പതിറ്റാണ്ടായി അമേരിക്ക സ്വീകരിച്ച നയതന്ത്ര സൗഹൃദം അട്ടിമറിച്ച് തെല്‍അവീവിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനും അംഗീകാരം നല്‍കുമെന്നാണ് സൂചന. 1967ല്‍ അധിനിവേശം നടത്തിയ കിഴക്കന്‍ നഗരംകൂടി ഉള്‍പ്പെടുന്നതിനാല്‍ ജറൂസലം ഇസ്രായേലിെന്റ ഭാഗമല്ലെന്ന് െഎക്യരാഷ്ട്ര സഭ വ്യക്തമാക്കിയതാണ്.
പ്രഖ്യാപനത്തിനെതിരെ ലോകരാജ്യങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെ നേതാക്കളും രംഗത്തെത്തി. തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് സൗദി ഉള്‍പ്പെടെ അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധിക്കാന്‍ ഫലസ്തീനി സംഘടനകള്‍ രോഷത്തിെന്റ ദിനങ്ങള്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്തു. പലസ്തീനികളും തങ്ങളുടെ തലസ്ഥാനനഗരമായി ജറൂസലമിനെ കാണുന്നതിനാല്‍ മധ്യസ്ഥ ചര്‍ച്ചകളിലെ പ്രധാന അജണ്ടയായി നഗരം തുടരുന്നതിനിടെയാണ് ട്രംപിെന്റ ഞെട്ടിപ്പിക്കുന്ന നീക്കം.
2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. മുസ്ലിം, ക്രിസ്ത്യന്‍, ജൂത മതങ്ങള്‍ ഒരുപോലെ വിശുദ്ധഭൂമിയായി പരിഗണിക്കുന്ന ജറൂസലം തലസ്ഥാനമാക്കി 1980ല്‍ ഇസ്രായേല്‍ നിയമവിരുദ്ധ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ലോക രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.
Post Your Comments