Uncategorized

നൂറിലേറെ ഭര്‍ത്താക്കന്മാരുമായി പല തവണ ബന്ധപ്പെട്ട് മോഡൽ : താന്‍ ഒട്ടേറെപ്പരുടെ വിവാഹ ജീവിതം രക്ഷിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തൽ

മധ്യ വയസ്കരായ ലൈംഗീക താല്പര്യമില്ലാത്ത സ്ത്രീകളുടെ ഭർത്താക്കന്മാർക്ക് സന്തോഷം നൽകുകയാണ് ഈ മോഡലിന്റെ ലക്‌ഷ്യം. ഇവർ നൂറിലേറെ വിവാഹിതരായ പുരുഷന്മാരുമായി പലതവണ കിടക്ക പങ്കിട്ടിട്ടുണ്ട്.ഭാര്യമാരില്‍നിന്ന് സെക്സ് ലഭിക്കാത്ത ഭര്‍ത്താക്കന്മാരുടെ ആശ്രയകേന്ദ്രമാണ് 47-കാരിയായ മുന്മോഡല്‍ ഗ്വെനെത്ത് ലീ.തനിക്ക് ബന്ധമുള്ള പുരുഷന്മാരില്‍ പകുതിപേരുടെയും ഭാര്യമാര്‍ക്ക് ഈ വിവരം അറിയാമെന്നും ഗ്വെനത്ത് പറയുന്നു.

അതവര്‍ ഉള്‍ക്കൊള്ളുന്നത് വിവാഹജീവിതം തുടരണമെന്ന ആഗ്രഹത്തിലാണ്. ഭര്‍ത്താക്കന്മാര്‍ സന്തോഷത്തോടെയിരിക്കട്ടെ എന്ന ആഗ്രഹവും അതിന് പിന്നിലുണ്ട്.
ഭാര്യമാര്‍ക്ക് സെക്സില്‍ താത്പര്യം കുറയുന്നതനുസരിച്ച്‌ വിവാഹബന്ധത്തില്‍ ഉലച്ചില്‍ തട്ടിത്തുടങ്ങുമെന്ന് ഗ്വെനത്ത് പറയുന്നു. പുരുഷന്മാര്‍ക്ക് ആഗ്രഹപൂര്‍ത്തീകരണത്തിന് അവസരം ലഭിച്ചില്ലെങ്കില്‍ അത് വിവാഹബന്ധം വേര്‍പെടുന്ന തരത്തിലേക്കാവും മുന്നേറുക. ഇതൊഴിവാക്കാന്‍ അവര്‍ക്ക് താനുമായുള്ള ബന്ധം സഹായിക്കുന്നുണ്ടെന്നും ഗ്വെനത്ത് പറയുന്നു.

പത്തോ പതിനഞ്ചോ വര്‍ഷം സന്തോഷത്തോടെ ഒരുമിച്ച്‌ ജീവിച്ചവരാകും ജീവിതത്തിന്റെ സമ്മര്‍ദത്തില്‍പ്പെട്ട് സെക്സില്‍ താത്പര്യം നഷ്ടപ്പെട്ട നിലയിലേക്ക് എത്തുന്നത്. സ്ത്രീകള്‍ അവരുടെ ജോലിയിലും കുട്ടികളുടെ കാര്യങ്ങളിലും വ്യാപൃതരായി സന്തോഷം കണ്ടെത്തും. പക്ഷേ, പുരുഷന്മാര്‍ക്ക് സെക്സിനോളം ആശ്വാസം നല്‍കുന്ന മറ്റൊരു കാര്യമുണ്ടാകില്ല. അത്തരം പ്രതിസന്ധിയില്‍നില്‍ക്കുന്നവര്‍ക്ക് താന്‍ തികഞ്ഞ സഹായിയാണെന്ന് ഗ്വെനത്ത് പറയുന്നു.

പത്തുവര്‍ഷത്തിനിടെ നൂറിലേറെ പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗ്വെനത്ത് പറയുന്നു. ഇതിലേറെയും ധനാഢ്യരായ ബിസിനസുകാരും മറ്റുമാണ്. ചിലരുമായുള്ള ബന്ധം വര്‍ഷങ്ങള്‍ നീണ്ടുനിന്നിട്ടുണ്ട്. മറ്റുചിലത് ഏതാനും ദിവസം മാത്രവുമാണെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button