തിരുവനന്തപുരം: രാജ്യാന്തരതലത്തില്‍ വിവിധ കമ്പനികള്‍ക്ക് സാങ്കേതിക സേവനങ്ങള്‍ നല്‍കി വരുന്ന യു.എസ്.ടി ഗ്ലോബല്‍ കേരളം പോലീസുമായി ചേർന്ന് സൈബർ സുരക്ഷാ കേന്ദ്രം ഒരുക്കുന്നു.അടുത്തവർഷം തിരുവനന്തപുരത്തു ആരംഭിക്കുന്ന സെന്റർ ലോകോത്തര നിലവാരമുള്ള സുരക്ഷാ ഓപറേറ്റിങ് സെന്ററായിരിക്കുമെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ സാജൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലിൽ നിന്നുള്ള സൈബർ സുരക്ഷാ സാങ്കേതിക വിദ്യ ആണ് ഇതിനായി ഉപയോഗിക്കുക.
കേരളത്തിൽ സ്റ്റാർട്ട് അപ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി 325 കോടിയുടെ വെഞ്ചർ ക്യാപിറ്റൽ ഫണ്ട് സമാഹരിക്കും. നിലവിൽ മധ്യപ്രദേശ് മഹാരാഷ്ട്ര സർക്കാരുകളുമായി ചേർന്ന് യു എസ് ടി ഗ്ലോബൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കേരളത്തിൽ ഹാർഡ് വെയർ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി സാധ്യതാ പഠനം ആരംഭിക്കുമെന്നും സാജൻ പിള്ള അറിയിച്ചു.
Post Your Comments