ദുബായ്: 2018 ജനുവരി ഒന്ന് മുതല്‍ യു.എ.ഇ.യില്‍ ഏതൊക്കെ മേഖലകള്‍ക്കാണ് വാറ്റ് ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രാലയം വെളിപ്പെടുത്തുന്നു.
വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തും. ഫെഡറല്‍ നികുതി അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച എകസിക്യുട്ടീവ് നിയമാവലിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജലവും വൈദ്യുതിയും വിതരണം ചെയ്യപ്പെടുന്ന ഉത്പന്നമായാണ് ഫെഡറല്‍ നികുതി അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. നികുതിയുടെ പരിധിയില്‍ വരുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങളും നികുതിയിളവുള്ളവയുടെ വിവരങ്ങളും ഇതിലുണ്ട്.
അതേസമയം ആരോഗ്യമേഖല, ഇന്ധനം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ തിരഞ്ഞെടുത്ത ചിലതിനു മാത്രം വാറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാറ്റ് നിലവില്‍ വരാന്‍ ഇനി ഒരു മാസം തികച്ചില്ല .
ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍;, കാറുകള്‍, പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് പുറമെ ഓണ്‍ലൈന്‍ വിപണിയിലും വാറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ. ഗവണ്‍മെന്റ് പാഠ്യപദ്ധതിക്ക് കീഴിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസ് നിരക്കില്‍; വാറ്റ് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ യൂണിഫോമുകള്‍ക്ക് വാറ്റ് നിര്‍ബന്ധമാണ്. 2017 മാര്‍ച്ചിലാണ് യു.എ.ഇ.യില്‍ വാറ്റ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ചത്.
ജി.സി.സി രാജ്യങ്ങളില്‍ സൗദി അറേബ്യയും യു.എ.ഇയിയും മാത്രമാണ് 2018 ജനുവരി ഒന്നുമുതല്‍ വാറ്റ് ഏര്‍പ്പുെടുത്തുന്നത്. മറ്റ് ജി.സി.സി രാഷ്ട്രങ്ങള്‍ 2019 മുതല്‍ സാധനങ്ങള്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തും.
Post Your Comments