Latest NewsIndiaNews

അഭിഭാഷകർ തൊഴിൽപരമായ ധാർമികത കാത്തുസൂക്ഷിക്കണമെന്ന് സുപ്രീം കോടതി

തൊഴിൽപരമായി മാന്യമല്ലാത്തതും ധാർമ്മികതയ്ക്ക് ചേരാത്തതുമായ പ്രവർത്തികൾ അഭിഭാഷകരിൽ നിന്നുണ്ടാവരുതെന്ന് സുപ്രീം കോടതി.കേസുകളിൽ ജയിച്ചുകിട്ടുന്ന തുക കണക്ക് പറഞ്ഞ് വാങ്ങുന്നതുപോലുള്ള കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി .ഇത്തരം പ്രവണതകൾ തടയാൻ സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ നിയന്ത്രണസംവിധാനം ഏർപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു.ലളിത് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.വാഹനാപകടത്തിൽ ഭർത്താവു മരിച്ച സുനിത എന്ന സ്ത്രീക്ക് നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ 10 ലക്ഷം രൂപ കൈപറ്റിയതിനു ശേഷം മൂന്നു ലക്ഷം രൂപയുടെ ചെക്കു കൂടി വാങ്ങിയ അഭിഭാഷകൻ ചെക്കു മടങ്ങിയതിനെതിരെ നൽകിയ കേസിലാണു സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button