കൊല്ലം: മസ്‌കറ്റിലെ ഒമാന്‍ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന ആവശ്യവുമായി ബന്ധുക്കൾ. തിരുവനന്തപുരം സ്വദേശി ഷാജഹാന്‍, ആലപ്പുഴ സ്വദേശി സന്തോഷ് എന്നിവര്‍ 20 വര്‍ഷമായി കൊലക്കേസില്‍ കുടുങ്ങി ജയിലിലാണ്. ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മസ്‌കറ്റ് ഭരണകൂടം നിയമാനുസൃത ഇളവുകള്‍ നല്‍കിയിട്ടും അത് പ്രയോജനപ്പെടുത്തി അവരെ നാട്ടില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ എംബസി തയ്യാറാകുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
വേണ്ട നിയമസഹായമോ വിചാരണവേളയില്‍ തര്‍ജമക്കാരുടെ സേവനമോ ലഭിക്കാഞ്ഞതിനാലാണ് പലരും ശിക്ഷിക്കപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. ഒമാനിലെ നിയമമനുസരിച്ച് ശിക്ഷാകാലാവധിയുടെ മുക്കാല്‍ പങ്ക് അനുഭവിച്ചവര്‍ക്ക് അതത് രാജ്യത്തെ സര്‍ക്കാരുകള്‍ ഒമാന്‍ ഭരണാധികാരികള്‍ക്ക് മാപ്പപേക്ഷ നല്‍കിയാല്‍ ഇവരെ മോചിപ്പിക്കാറുണ്ട്. എന്നാൽ ബന്ധുക്കൾ സഹായം അഭ്യർത്ഥിച്ചിട്ടും ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് പരാതി.
Post Your Comments