Latest NewsCricketNewsSports

ഐപിഎല്‍ ആരവം കേളത്തിലേക്ക് ?

തിരുവനന്തപുരം: ഐപിഎല്‍ ആരവം കേളത്തിലേക്ക് വരാന്‍ സാധ്യത. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോം ഗ്രൗണ്ട് മാറ്റുന്ന കാര്യത്തില്‍ സജീവമായി ചര്‍ച്ച നടക്കുന്നുണ്ട്. ഡല്‍ഹിയിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം കാരണമാണ് ഡെയര്‍ഡെവിള്‍സിന്റെ ഹോം ഗ്രൗണ്ട് മാറ്റുന്നത് പരിഗണിക്കുന്നത്. ടീമിനു ഹോം ഗ്രൗണ്ടായി തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇവിടെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തിനു കാണികളുടെ മികച്ച സാന്നിധ്യമാണ് ഉണ്ടായിരുന്നത്.

ഈ സാഹചര്യത്തില്‍ ഹോം ഗ്രൗണ്ടായി കാര്യവട്ടത്തെ തിരെഞ്ഞടുത്താല്‍ ടീമിനു ഗുണകരമായി മാറുമെന്നു ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഇതിനു പുറമെ മലയാളി താരം സഞ്ജു സാംസണിന്റെ ഹോം ഗ്രൗണ്ട് എന്നതും കാര്യവട്ടത്തിനു ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button