രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ ലോകത്തിനു മാതൃകയാകുന്ന സേവന പ്രവര്‍ത്തനവുമായി വാർത്തകളിൽ നിന്ന ആളാണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ശേഷം ഏത് പ്രവര്‍ത്തനത്തിനാണ് നേതൃത്വം നല്‍കേണ്ടതെന്ന് ഹംദാന്‍ ജനങ്ങളോട് ചോദിച്ചിരുന്നു. തുടർന്ന് കടലിലെ മാലിന്യം നീക്കം ചെയ്യണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം.
തുടര്‍ന്ന് ആഴക്കടലില്‍ ഇറങ്ങുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച കുട്ടികളോടൊപ്പം ദുബായിലെ കടലിനടിയില്‍ നിന്ന് മാലിന്യം ശേഖരിച്ചാണ് ഹംദാൻ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിറക്കുന്നത്. ഇദ്ദേഹത്തിന്റെ സാഹസിക സേവനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ദുബായ് ഞാന്‍ നിങ്ങളുടെ ആവശ്യം കേട്ടു, നിങ്ങളുടെ വിലയേറിയ സഹകരണത്തിന് നന്ദി’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
Post Your Comments